Computerisation
ഇ-ഗവേണൻസ് & കെ-സ്മാർട്ട്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി നടപ്പിലാക്കിവരുന്ന ആധുനിക ഇ-ഗവേണൻസ് സംവിധാനങ്ങൾ.
കമ്പ്യൂട്ടർവൽക്കരണവും ഇ-ഗവേണൻസും
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ കേരള മിഷന്റെ (IKM) സാങ്കേതിക സഹായത്തോടെ വിപുലമായ കമ്പ്യൂട്ടർവൽക്കരണവും ഇ-ഗവേണൻസ് സംവിധാനങ്ങളും നടപ്പിലാക്കിവരികയാണ്. ഇതിനായി ജില്ലാ-ബ്ലോക്ക് തലങ്ങളിൽ ടെക്നിക്കൽ ഓഫീസർമാരുടെ സേവനവും 13-ഓളം ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളും നിലവിലുണ്ട്.
കെ-സ്മാർട്ട് (K-SMART)
ഈ വികസനപ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ കുതിച്ചുചാട്ടമാണ് അത്യാധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കി തയ്യാറാക്കിയ പുതിയ ഇ-ഗവേണൻസ് സംവിധാനമായ കെ-സ്മാർട്ട് (K-SMART).
കെ-സ്മാർട്ട് സിറ്റിസൺ പോർട്ടൽ & മൊബൈൽ ആപ്പ്
കെ-സ്മാർട്ടിന്റെ സിറ്റിസൺ പോർട്ടലും മൊബൈൽ ആപ്പും നിലവിൽ വന്നതോടെ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ, പേരുചേർക്കൽ, തിരുത്തലുകൾ തുടങ്ങിയ സേവനങ്ങൾക്കായി പൊതുജനങ്ങൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല; പകരം സ്വന്തം ലോഗിൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിച്ച് ഫീസ് അടയ്ക്കാനും, സർട്ടിഫിക്കറ്റുകൾ ഇ-മെയിലിലോ ഇൻബോക്സിലോ സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കും.
പൗരസൗഹൃദ സേവനങ്ങൾ

സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ സേവനം
ആവർത്തനച്ചെലവ് കുറയ്ക്കുന്ന ഓപ്പൺസോഴ്സ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത കെ-സ്മാർട്ടിലെ മികച്ച മോണിറ്ററിംഗ് സംവിധാനം, സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ ഒരു സിവിൽ സർവ്വീസ് പൊതുജനങ്ങൾക്ക് ഉറപ്പുവരുത്തുന്നു.
കെ സ്മാര്ട്ട് പോര്ട്ടല്