ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അങ്കമാലി ഹൈവെ ജംഗ്ഷനില്‍ നിന്നും 6 കിമീകിഴക്ക് ഭാഗത്തായിട്ടാണ് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ശ്രീ ശങ്കരാചാര്യരുടെ ജന്‍മംകൊണ്ട് പവിത്രമായ കാലടിയുംസെന്റ് തോമസിന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ മലയാറ്റൂരുംചരിത്രരേഖകളില്‍ മഞ്ഞപാറ എന്നുകൂടി പറഞ്ഞുകാണുന്ന ഈ നാടിന്റെ പ്രാചീനത വിളംബരം ചെയ്യുന്നതാണ് പുത്തൂര്‍പ്പിള്ളി ക്ഷേത്രഭിത്തിയിലുള്ള വട്ടെഴുത്ത് രേഖ1756-ല്‍ കോഴിക്കോട് സാമൂതിരി കൊച്ചിയെ ആക്രമിച്ച് ആലങ്ങാടുംപറവൂരും ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിനഷ്ടപ്പെട്ട രാജ്യഭാഗങ്ങള്‍ തിരിച്ചെടുക്കുന്നതിന് കൊച്ചിരാജാവ് തിരുവിതാംകൂര്‍ രാജാവിന്റെ സഹായം അപേക്ഷിച്ചുയുദ്ധത്തില്‍ പരാജയപ്പെട്ട സാമൂതിരിയുടെ അപേക്ഷയനുസരിച്ച് സന്ധി ചെയ്യുകയും കൊച്ചി രാജാവുമായുള്ള വ്യവസ്ഥയനുസരിച്ച് കരപുറം ദേശവുംആലങ്ങാടുംപറവൂരും 1764-ല്‍ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെടുകയും ചെയ്തുഈ ഭരണസംവിധാനത്തിലുണ്ടായ മാറ്റം നിമിത്തം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ട ആലങ്ങാട് മണ്ഡപത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തി മഞ്ഞപ്ര ആയിരുന്നുഅക്കാലത്ത് പ്രവര്‍ത്തിയുടെ ഭരണത്തലവന്‍ ചന്ദ്രക്കാരനായിരുന്നുറവന്യൂജുഡീഷ്യല്‍ അധികാരത്തിന് പുറമെ ക്ഷേത്രഭരണാധികാരവും ചന്ദ്രക്കാരനില്‍ ആയിരുന്നുചന്ദ്രക്കാരന്റെ ഓഫീസ് ഇരുന്ന സ്ഥലത്തിന് ചന്ദ്രപ്പുര എന്നായിരുന്നു നാമധേയംമഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണ് ചന്ദ്രപ്പുര1764-ല്‍ തിരുവിതാംകൂറിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്തിരുന്നതും വടക്ക് ചാലക്കുടി പുഴയും കിഴക്ക് കൊച്ചിസംസ്ഥാനത്തിന്റെ ഭാഗമായ മലയാറ്റൂരും റിസര്‍വ്വ് വനങ്ങളും തെക്ക് പെരിയാറും പടിഞ്ഞാറ് കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ കാഞ്ഞൂരും കോതകുളങ്ങര പ്രവര്‍ത്തിയും ആയിരുന്നുഇതില്‍ നിന്നും മഞ്ഞപ്ര പ്രവര്‍ത്തിയുടെ ഭരണാധികാര മേഖലയുടെ വ്യാപ്തി മനസിലാക്കാവുന്നതാണ്1884 വരെ വിഭജിക്കപ്പെടാതെ നിലനിന്ന പ്രവര്‍ത്തി കാലടിമാണിക്യമംഗലംപിരാരൂര്‍, മറ്റൂര്‍, തോട്ടകം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാണിക്യമംഗലം വില്ലേജ് രൂപീകരിക്കപ്പെട്ടു1949-ല്‍ ജനപ്രതിനിധികള്‍ക്ക് ചെറിയ അധികാരങ്ങള്‍ നല്‍കി വില്ലേജ് യൂണിയന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞപ്ര പ്രവര്‍ത്തി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഞ്ഞപ്ര വില്ലേജ് യൂണിയന്‍ രൂപീകൃതമാവുകയും പ്രസിഡന്റായി മഞ്ഞപ്ര വടക്കുംഭാഗം കരയില്‍ കോളോട്ടുകുടി ഉറുമീസ് ചെറിയാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു50.മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും ആനപ്പാറദേവഗിരി ഭാഗങ്ങള്‍ തുറവൂര്‍ പഞ്ചായത്തിലേക്ക് മാറ്റി വലിയ തോടിന്റെ കിഴക്കുംഭാഗം അയ്യമ്പുഴ പഞ്ചായത്തായി 1980-ല്‍ രൂപീകരിച്ചുഇപ്രകാരം മഞ്ഞപ്ര വില്ലേജ് മുഴുവന്‍ ഉള്‍പ്പെടുന്ന മഞ്ഞപ്ര പഞ്ചായത്ത് എറണാകുളം ജില്ലയിലെ ഏറ്റവും ചെറിയ പഞ്ചായത്ത് ആയി തീര്‍ന്നുആദിശങ്കരന്റെ ജന്‍മംകൊണ്ട് പരിപാവനവും വിശുദ്ധ തോമശ്ളീഹയുടെ പാദസ്പര്‍ശം കൊണ്ട് പുണ്യമേറ്റ മലയാറ്റൂരിന്റേയും മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞപ്ര ഗ്രാമം മലയോര പ്രദേശത്തോട് ചേര്‍ന്ന ഗ്രാമമാണെങ്കിലും ഇവിടുത്തെ ജനങ്ങള്‍ സാംസ്കാരിക രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് അരശതാബ്ദം പിന്നിട്ട ഈ ഗ്രാമപഞ്ചായത്തിലെ ഗ്രാമക്ഷേമം ലൈബ്രറി1946-ല്‍ പുരോഗമന ചിന്താഗതിക്കാരും വിജ്ഞാന തത്പരരുമായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് എ.ജി.പ്രഭാകരന്‍ പിള്ളയുടെ പീടികമുറിയില്‍ ഇത് പ്രവര്‍ത്തനമാരംഭിച്ചുമഹാകവി വള്ളത്തോളിന്റെ കൈപ്പടയും അയച്ചുകിട്ടിയ അഭിനന്ദന സന്ദേശവും ഈ സ്ഥാപനത്തിന് ഒരു മുതല്‍ക്കൂട്ടാണ്ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍ എല്ലാം തന്നെ വളരെ പഴക്കം ചെന്നവയാണ്ഇവിടങ്ങളിലെ ഉത്സവാഘോഷങ്ങളില്‍ ജാതിമതഭേദമെന്യേ എല്ലാവരും സഹകരിച്ച് സജീവമായി പങ്കെടുക്കുകയും ചെയ്യുന്നത് മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ പ്രതീകമാണ്ക്രിസ്ത്യന്‍ പള്ളിയില്‍ തിരുന്നാളാഘോഷത്തിന് കുത്തുവിളക്ക് പിടിക്കുന്നത് ഇന്നും ഹിന്ദുക്കളാണ്സാഹിത്യരംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ചില പ്രമുഖ വ്യക്തികളെ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്കവിയെന്ന നിലയില്‍ പ്രസിദ്ധനായ കെ.പി.രാമന്‍പിള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ടി.പി.ബാലകൃഷ്ണന്‍ നായര്‍, കല്‍ക്കട്ടയുടെ ചരിത്രത്തെപ്പറ്റി ഇതിഹാസം രചിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കിയിട്ടുള്ള സി.പി.തങ്കപ്പന്‍ നായര്‍ ഇവരെല്ലാം ഈ ഗ്രാമത്തിന്റെ സന്തതികളാണ്.